ബംഗളൂരു: ഡെങ്കിപ്പനി ബാധിച്ച മലയാളി അധ്യാപിക ബംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി. കെ. വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോളാണ് (24) മരിച്ചത്. രോഗബാധയേ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസം ബംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എംഎസ്സി പഠനം പൂർത്തിയാക്കി ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.