ഫുജൈറ: സ്വദേശി കുടുംബം സഞ്ചരിച്ച കാർ ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഫുജൈറയിലെ ദിബ്ബ ഖോബ് റോഡിലാണ് അപകടം.
അഹമ്മദ് അലി സഈദ് അൽ യമാഹി (ഒരു വയസ്സ്), ഈദ് മുഹമ്മദ് അലി സഈദ് അൽ യമാഹി (അഞ്ച്), മിറ മുഹമ്മദ് അലി സഈദ് അൽ യമാഹി (എട്ട്) എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഞായറാഴ്ച ഉച്ചക്കുശേഷം ഖോബ് ഖബർസ്ഥാനിൽ ഖബറടക്കി.