പല്ലെക്കെലെ
പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിൽ ഇന്ത്യ ഇന്ന് അവതരിക്കും. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. രാത്രി ഏഴിന് സോണി നെറ്റ്വർക്കിലും സോണി ലിവിലും കാണാം. പരിശീലകൻ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റമാണ്. അതോടൊപ്പം പുതിയ ചുമതല കിട്ടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേരുന്നതോടെ മുഖം മാറിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിലുണ്ട്. ഇന്ന് കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. അന്തിമ ടീമിനെ തെരഞ്ഞെടുക്കുന്നതാകും പരിശീലകനും ക്യാപ്റ്റനും നേരിടുന്ന പ്രധാന വെല്ലുവിളി.