മുംബൈ: തന്റെ സ്വകാര്യ കാറിൽ അനധികൃതമായി ‘മഹാരാഷ്ട്രസർക്കാർ’ എന്ന ബോർഡും ബീക്കൺ ലെറ്റും സ്ഥാപിച്ച് വിവാദത്തിലായ ട്രെയിനി ഐ.എ.എസ് ഓഫീസർ പൂജ ഖേദ്കർ പുണെ ജില്ലാ കളക്ടർ സുഹാസ് ദിവാസെ തന്നെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്ത്.
തന്റെ മുൻ മേലുദ്യോഗസ്ഥനും പുണെ ജില്ലാ കലക്ടറുമായ സുഹാസ് ദിവാസ് തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് പൂജ ഖേദ്കർ പരാതി നൽകി. തിങ്കളാഴ്ച വനിത പൊലീസ് അടക്കമുള്ളവർ വാഷിമിലെ കവിതയുടെ വീട്ടിൽ സന്ദർശനം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ മഹാരാഷ്ട്ര സർക്കാർ കവിതയുടെ പരിശീലന പരിപാടി റദ്ദാക്കിയിട്ടുണ്ട്.
മുസ്സോറിയിലെ ഐ.എ.എസ് അക്കാദമി നടപടികൾക്ക് വിധേയയാകാൻ കവിതയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദം മുറുകുന്നതിനെിടെ വിവിധ ആരോപണങ്ങളാണ് ഈ ഐ.എ.എസ് ട്രെയിനിക്കെതിരെയും കുടുംബത്തിനെതിരെയും ഉയർന്നു വരുന്നത്. പരിശീലനത്തിന്റെ ഭാഗമായാണ് ഖേദ്കറിനെ പുണെ ജില്ലയിൽ നിയമിച്ചത്.
പരീക്ഷയിൽ റാങ്ക് കുറവായിരുന്നിട്ടും ഐ.എ.എസിലേക്ക് പ്രവേശനം നേടുന്നതിനായി ഒ.ബി.സി നോൺ ക്രീമിലെയർ, ഫിസിക്കലി ഹാൻഡിക്കാപ്പ്ഡ് സർട്ടിഫിക്കറ്റുകൾ പൂജ ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്. മുൻ ഐ.എ.എസ് ഓഫിസറായ പിതാവ് അനർഹമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് പൂജയുടെ ഓഫിസ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു.
പൂജയുടെ അമ്മ മനോരമ പിസ്റ്റൾ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോകൾ പുറത്തു വന്നിരുന്നു. പൂജ ഖേദ്കർ വിവിധ പേരുകളിൽ പലതവണ യു.പി.എസ്.സി പരീക്ഷ എഴുതിയിരുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.