വെസ്റ്റ് ബാങ്ക്: ഇസ്രായേൽ തടവിലായിരുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവ് മരിച്ചു. 63കാരനായ ഷെയ്ഖ് മുസ്തഫ അബു അറയാണ് ആരോഗ്യനില വഷളായതിനെതുടർന്ന് മരിച്ചത്.
ഒക്ടോബറിലാണ് ഇദ്ദേഹത്തെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തത്. റമോൺ ജയിലിലായിരുന്ന അബു അറയെ സോറോക്ക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജയിലിൽ ഇദ്ദേഹത്തെ പട്ടിണിക്കിട്ടതായും കടുത്ത പീഡനങ്ങൾക്ക് ഇരയായതായും ഫലസ്തീനിയൻ പ്രിസണർസ് ക്ലബ് അറിയിച്ചു.
ആവശ്യമായ ചികിത്സയും മരുന്നും ലഭിച്ചിരുന്നില്ല. അബു അറയുടെ മരണ കാരണത്തെക്കുറിച്ച് ഇസ്രായേൽ ജയിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.