തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞ് ആസിഫ് അലി. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതിനൊപ്പം തനിക്കുനൽകുന്ന നന്ദി മറ്റൊരാളെ വേദനിപ്പിക്കുന്നത് ആകരുതെന്ന് ഓർമ്മപ്പെടുത്തി. സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ് താനെന്നും എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകുമെന്നും എന്നാൽ അത് പ്രകടിപ്പിക്കാറില്ല എന്നും ആസിഫ് അലി പറഞ്ഞു.
താനും രമേശ്നാരായണനും തമ്മിൽ ഒരു പ്രശ്നവുമില്ല. സാധാരണയായി മനുഷ്യസഹജമായി സംഭവിക്കുന്ന പിഴവായിരിക്കും സംഘാടകർക്ക് സംഭവിച്ചത്. എന്തെങ്കിലും മനഃപ്രയാസത്തിന്റെ പേരിലാകാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു,നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം മാപ്പ് പറയുന്ന അവസ്ഥയിൽ വരെ എത്തിയതിൽ വേദനയുണ്ടെന്നും ആസിഫ് അലി പറഞ്ഞു.