തൃശ്ശൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, ഇടുക്കി ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെയും പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. നാളത്തെ മഴ കഴിഞ്ഞാൽ ഉടൻ അടുത്ത ന്യൂനമർദ്ദം വെള്ളിയാഴ്ച്ച രൂപപ്പെടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെ മഴ വീണ്ടും തുടരും. ഇടുക്കിയിലും മഴയുണ്ടാകും. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർ തീരുമാനിക്കണം. ഒന്നിൽ കൂടുതൽ ദിവസങ്ങൾ അവധി നൽകുന്നുണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.