കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ സോവറിൻ വെൽത്ത് ഫണ്ടിന്റെ (എസ്.ഡബ്ലിയു.എഫ്.ഐ) ആസ്തിയിൽ വൻ വർധന. സോവറിൻ വെൽത്ത് ഫണ്ട് ഒരു ട്രില്യൺ ഡോളറിനടുത്ത് എത്തിയതായി എസ്.ഡബ്ലിയു.എഫ്.ഐ റിപ്പോർട്ട് ചെയ്തു.
2024 മാർച്ചിലെ 923 ബില്യൺ ഡോളറിൽ നിന്നാണ് 980 ബില്യൺ ഡോളറായി ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 803 ബില്യൺ ഡോളറായിരുന്നു. ആഗോള തലത്തിൽ അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി നാലാം സ്ഥാനത്തും, സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ആറാം സ്ഥാനത്തും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എട്ടാം സ്ഥാനത്തുമാണ്. നോർവീജിയൻ ഗവൺമെന്റ് പെൻഷൻ ഫണ്ടാണ് 1.63 ട്രില്യൺ ഡോളർ ആസ്തിയുമായി ഒന്നാം സ്ഥാനത്ത്.