ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ. വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയാണെന്നും എൻ.ടി.എ വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചകായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. എൻ.ടി.എ വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയുടെ ലിങ്കാണ്.
പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്.