കൊച്ചി:പ്രശസ്ത നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി(97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.നോര്‍ത്ത് പറവൂര്‍ ചെറിയ പള്ളിയിലെ വീട്ടില്‍ അമ്മക്കൊപ്പമാണ് കുളപ്പുള്ളി ലീല താമസിച്ചിരുന്നത്. മൃതദേഹം വൈകിട്ട് നാലോടെ വീട്ടിലെത്തിക്കും. നാളെ 12നാണ് സംസ്കാരം.
പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്. രണ്ട് ആണ്മക്കളില് ഒരാള്‍ പിറന്ന് എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടു.