കുവൈത്ത് സിറ്റി: ദോഹ ലിങ്ക് റോഡിൽ കെമിക്കൽ ടാങ്കർ മറിഞ്ഞു. 6,000 ലിറ്റർ കെമിക്കൽ ടാങ്കറിലുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ ഇടപെട്ട് ചോർച്ച നിയന്ത്രിച്ചു. മറ്റു നടപടികളും സ്വീകരിച്ചു. അപകടത്തിൽ ടാങ്കർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ എമർജൻസി വിഭാഗത്തിലേക്ക് മാറ്റി. ടാങ്കർ വൈകാതെ അപകടസ്ഥലത്തുനിന്ന് മാറ്റി ഗതാഗതം പുനരാരംഭിച്ചു.