കൊച്ചി > ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ ശാക്തീകരണത്തിനായി സമഗ്രമായ സമീപനം വേണമെന്ന് ആരോഗ്യ വിദഗ്ധർ. പാൻക്രിയാസ് ഗ്രന്ഥിയുടെ ഇൻസുലിൻ ഉൽപാദക കോശങ്ങളിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഏൽപ്പിക്കുന്ന ആഘാതത്താൽ തിരിച്ചറിയപ്പെടുന്ന ടൈപ്പ് വൺ പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് നിരന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്. ഇതോടൊപ്പം തന്നെ കുട്ടിക്ക് പൂർണവും ആരോഗ്യകരവുമായ ജീവിതം ഇതോടൊപ്പം നയിക്കാനാകുമെന്ന് തിരിച്ചറിയുന്നതും വളരെ നിർണായകമാണ്. കുട്ടിയുടെ മൊത്തത്തിലുള്ള സൗഖ്യം ലക്ഷ്യമാക്കി വ്യായാമം അടക്കമുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകി വിവിധ തലങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുകയാണ് പ്രധാനമെന്ന് ആബോട്ട് ലബോറട്ടറീസിലെ ആരോഗ്യ വിദഗ്ധർ പറയുന്നു.
”ടൈപ്പ് വൺ പ്രമേഹബാധിതനായ കുട്ടിയുടെ ദൈനംദിന ജീവിതത്തിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും മൊത്തത്തിലുള്ള സൗഖ്യത്തിനും വളരെ പ്രധാനമാണ്. 30 മിനിറ്റ് വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാകുന്നതിനോടൊപ്പം അവരുടെ ഇൻസുലിൻ ക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിക്കും വഴിയൊരുക്കും. പ്രമേഹ പരിപാലനത്തിലെ നൂതന രീതികൾ പ്രയോജനപ്പെടുത്തുന്നതും കുട്ടിയുടെ ജീവിതം ആയാസരഹിതമാക്കും. ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള കൺടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഉപകരണങ്ങൾ രക്ഷിതാക്കൾക്ക് പ്രയോജനപ്പെടുത്താനാകും. ഭക്ഷണം, വ്യായാമം, ഇൻസുലിൻ മരുന്നുകൾ എന്നിവയോടുള്ള പ്രതികരണം സംബന്ധിച്ച അതത് സമയത്തെ റിയൽ ടൈം ഡാറ്റയാണ് ഈ ഉപകരണം ലഭ്യമാക്കുക.” – കൊച്ചി വൈറ്റില ഡയബറ്റിസ് ആൻഡ് ലൈഫ് സ്റ്റൈൽ ഡിസീസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റായ ഡോ. ജോണി കണ്ണമ്പിള്ളി ചൂണ്ടിക്കാട്ടുന്നു.
”പ്രമേഹം നിയന്ത്രണത്തിലാക്കുകയെന്നത് ആരെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയായേക്കാം. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളാണ് ഇതിൽ സുപ്രധാന പങ്ക് വഹിക്കുന്നത്. അവരെ ശാക്തീകരിക്കുകന്നതിനും പ്രമേഹ രോഗ നിയന്ത്രണം ഏറ്റവും കുറവ് സങ്കീർണമാക്കുന്നതിനും സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയുള്ള സിജിഎം പോലെയുള്ള ഉപകരണങ്ങൾ ഏറെ പ്രയോജനപ്രദമാണ്. മിനിമലി ഇൻവേസീവും അതേസമയം വേദനാരഹിതമായി കുട്ടിയുടെ ഗ്ലൂക്കോസ് തോത് വിലയിരുത്താൻ സഹായിക്കുന്നതുമാണ് ഈ ഉപകരണം. സ്മാർട് ഫോണുമായി ഏകോപിപ്പിക്കുന്ന ഡിജിറ്റൽ കണക്ഷനിലൂടെ മാതാപിതാക്കൾക്ക് അതത് സമയങ്ങളിൽ ഡാറ്റയും വിഷ്വൽ ഗ്രാഫുകളും കണ്ട് ആയാസരഹിതമായി ഗ്ലൂക്കോസ് തോതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മനസിലാക്കാനാകും. ഗ്ലൂക്കോസ് തോതിന് അനുസൃതമായി കൃത്യമായ അളവിൽ ഇൻസുലിൻ ഡോസ് നിർണയിക്കാൻ വഴിയൊരുക്കുന്ന ഈ ഉപകരണം അവരുടെ ഉത്കണ്ഠയ്ക്ക് വലിയൊരളവു വരെ പരിഹാരമാകുകയും കൂടുതൽ ആത്മവിശ്വാസം ഉറപ്പാക്കുകയും ചെയ്യുന്നു.” ആബട്ട് ഡയബറ്റിസ് കെയർ എമർജിംഗ് ഏഷ്യ ആൻഡ് ഇന്ത്യയുടെ മെഡിക്കൽ അഫയേഴ്സ് ഹെഡ് ഡോ പ്രശാന്ത് സുബ്രഹ്മണ്യം കൂട്ടിച്ചേർക്കുന്നു,
സജീവമായിരിക്കാൻ ഫൺ ആക്ടിവിറ്റികൾ
കുട്ടികളെ സജീവമാക്കാനുള്ള എളുപ്പവഴി അവർക്ക് ഇഷ്ടമുള്ള വ്യായാമ രീതികൾ കണ്ടെത്തുകയാണ്. ടീം സ്പോർട്സ് ഇതിനൊരു മാർഗമാണ്. സൈക്കിളിംഗ്, ഡാൻസിംഗ്, ക്രിക്കറ്റ്, ഖോഖോ, കബഡി എന്നിവ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം കളിക്കാൻ അവരെ പ്രേരിപ്പിക്കാം. ഒറ്റപ്പെട്ടതായി അവർക്ക് തോന്നാതിരിക്കുന്നതിനും അസുഖം മൂലമാണ് വ്യായാമമെന്ന തോന്നൽ ഒഴിവാക്കുന്നതിനും ഇതൊരു കുടുംബകാര്യമാക്കുക. പരസ്പരബന്ധം പുലർത്തിയുള്ള ആരോഗ്യജീവിതം രസകരമായ അനുഭവമാകും. മതിയായ ഉറക്കവും വിശ്രമവും ടൈപ്പ് വൺ പ്രമേഹബാധിതർക്ക് അത്യാവശ്യമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുക
ഓടുന്നതിനും കളിക്കുന്നതിനുമായി ഷൂസ് ധരിക്കുന്നതിനു മുമ്പേ ഗ്ലൂക്കോസ് തോത് പരിശോധിക്കണം. ഇത് അടുത്ത ഡോസ് ഇൻസുലിൻ എപ്പോൾ എടുക്കണമെന്നത് സംബന്ധിച്ച് ധാരണ നൽകും. ഫ്രീ സ്റ്റൈൽ ലിബ്രെ പോലുള്ള കൺടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസുകൾ ഉപയോഗിച്ച് ഇത് സുഗമമായി ചെയ്യാനാകും. മൊബൈൽ ഫോൺ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്ന ഊ ഉപകരണം കൃത്യമായ റീഡിംഗുകൾ നൽകും. ഓരോ ഘട്ടത്തിലെയും പ്രവർത്തനങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റ് പെരുമാറ്റങ്ങളും ഉളവാക്കുന്ന ആഘാതങ്ങൾ ഇതിൽ വിലയിരുത്താനാകും. അതുവഴി ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാനും ഗ്ലൂക്കോസ് തോത് കൂടുതൽ സമയവും 70-180 mg/dL എന്ന അളവിൽ നിലനിർത്താനും കഴിയും.
കരുതുക ലഘുഭക്ഷണം
വ്യായാമത്തിന് മുന്നോടിയായി ഗ്രനോള ബാർ പോലെ 15 ഗ്രാം വരുന്ന കാർബോഹൈഡ്രേറ്റ്, പ്രത്യേകിച്ചും അവരുടെ ഗ്ലൂക്കോസ് തോത് 100 mg/Dlന് കീഴിലാണെങ്കിൽ എടുക്കാവുന്നതാണ്. നിങ്ങളുടെ കുട്ടി 30 മിനിറ്റിലേറെ തുടർച്ചയായി സജീവമാകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത് പ്രധാനമാണ്. എന്നിരുന്നാലും ചിലപ്പോഴൊക്കെ ഇതു കൊണ്ട് മാത്രം ഗ്ലൂക്കോസ് തോത് താഴുന്നത് തടയനാകില്ല. വ്യായാമത്തിൽ അല്ലാത്തപ്പോഴും സ്നാക്ക് കിറ്റ് കരുതുന്നതാണ് പരിഹാരം.
ഡയബറ്റിസ് ജേണൽ
കുട്ടിയുടെ ഗ്ലൂക്കോസ് തോത് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളോടും ശാരീരികമായ പ്രവർത്തനങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്നത് ശ്രദ്ധിക്കണം. പ്രത്യേകിച്ചും പുതിയൊരു വ്യായാമ ശൈലി ആരംഭിക്കുമ്പോൾ ഇത് നിരന്തരമായി നിരീക്ഷിക്കണം. ഗ്ലൂക്കോസിന്റെ തോത്, കഴിക്കുന്ന ഭക്ഷണം, വ്യായാമം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഇത്തരത്തിൽ അനുയോജ്യമായതും അല്ലാത്തതും കണ്ടെത്തിയുള്ള ഗെയിംപ്ലാൻ സ്വീകരിക്കാൻ കഴിയും. ലഘുഭക്ഷണ സമയത്തിൽ മാറ്റം വരുത്തണോ, രാവിലെയുള്ള നടത്തം വൈകുന്നേരത്തേക്ക് മാറ്റണോ തുടങ്ങിയ തീരുമാനങ്ങളെടുക്കാം. മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഡോക്ടറെ ബന്ധപ്പെടണം.