ദോഹ: ഏഷ്യൻ അണ്ടർ 21 ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ജപ്പാനുമായി സമനില പാലിച്ച് ഖത്തർ. 25/25 സ്കോറിലാണ് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. 2025ൽ പോളണ്ടിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത റൗണ്ട് കൂടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്.
ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ് ടീമുകൾക്കെതിരെയാണ് ഖത്തറിന് ഇനി കളിക്കാനുള്ളത്. 13 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണ്. ബഹ്റൈൻ, സൗദി, ഹോങ്കോങ് ടീമുകൾ എ ഗ്രൂപ്പിലും കുവൈത്ത്, ഇറാൻ, ചൈന ടീമുകൾ ബി ഗ്രൂപ്പിലും ജോർഡൻ, ഒമാൻ, ഇന്ത്യ ടീമുകൾ സി ഗ്രൂപ്പിലും ഖത്തർ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ് ടീമുകൾ ഡി ഗ്രൂപ്പിലുമാണ്.