മസ്കത്ത്: റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന ജി.സി.സി പെർമനന്റ് ലെജിസ്ലേഷൻ കമ്മിറ്റിയുടെ 26ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു.
സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് നീതിന്യായ നിയമകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.യഹ്യ നാസർ അൽ ഖുസൈബിയാണ് സംബന്ധിച്ചത്. ജി.സി.സി പെർമനന്റ് ലെജിസ്ലേഷൻ കമ്മിറ്റിയുടെ പ്രവർത്തന തന്ത്രവും ഏകീകൃത ജി.സി.സി നിയമനിർമാണങ്ങൾ ഏൽപ്പിച്ച വിദഗ്ധരുടെയും വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളും യോഗം ചർച്ച ചെയ്തു.
അംഗരാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമനിർമാണ തത്വങ്ങൾ സമാഹരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിനുള്ള ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിന്റെ നിർദേശങ്ങളും യോഗം ചർച്ച ചെയ്തു.