കുവൈത്ത് സിറ്റി: കെയ്റോ സ്ട്രീറ്റിലെ ജല ശൃംഖലയിൽ ചൊവ്വാഴ്ച അറ്റകുറ്റപ്പണികൾ നടക്കുമെന്ന് വൈദ്യുതി-ജലം-പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ഇതിനാൽ ദസ്മ, അദ്ദയ്യ, ബ്നീദ് അൽഖർ എന്നിവിടങ്ങളിൽ ജല വിതരണം താൽക്കാലികമായി തടസ്സപ്പെടും. ചൊവ്വാഴ്ച രാവിലെ എട്ടിന് പ്രവൃത്തി ആരംഭിക്കും. എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഈ മേഖലയിലുള്ളവർ ജല ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രാലയം താമസക്കാരോട് നിർദേശിച്ചു.