ദോഹ: ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ യോഗം സൽവ റോഡിലെ സൈത്തൂർ റസ്റ്റാറന്റിൽ നടന്നു. നാട്ടിലെ ആരോഗ്യ-വിദ്യഭ്യാസ സഹായങ്ങളും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും വ്യാപിപ്പിക്കാനും ഖത്തറിലെ സംഘടന അംഗങ്ങൾക്ക് സഹായകമാവുന്ന പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു. അവധിക്ക് നാട്ടിലെത്തിയവരെയും നാട്ടിലെ സഹകാരികളെയും പങ്കെടുപ്പിച്ച് ആഗസ്റ്റ് രണ്ടാം വാരം ചെറുവാടിയിൽ സംഗമം സംഘടിപ്പിക്കും.
അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും. പ്രസിഡന്റ് സലീം തോലേങ്ങൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. കെ.പി. സലാഹുദ്ദീൻ, ഇ.എൻ. ഗഫാർ, സി.ടി. സിദ്ദീഖ്, മണി കൊന്നാലത്ത്, ഹഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യാസർ അഹമ്മദ് സ്വാഗതവും ട്രഷറർ ശിഹാബ് കൊന്നാലത്ത് നന്ദിയും പറഞ്ഞു.