ദോഹ: കോർണിഷ് റോഡിനെ ‘ജി’ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന പാതയിൽ ഒരുമാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ഈ റോഡിലെ ഇടതു വശത്തെ പാതയാണ് ആഗസ്റ്റ് 20 വരെ താൽക്കാലികമായി അടച്ചിടുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് തീരുമാനം. റോഡ് ഉപയോക്താക്കൾക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ അടുത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.