ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിക്കുമ്പോൾ ജനങ്ങൾക്ക് പ്രതീക്ഷകൾ ഏറെയാണ്. നികുതി ഇളവിൽ തുടങ്ങി പല ജനപ്രിയ പ്രഖ്യാപനങ്ങളും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ടിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താത്ത ധനമന്ത്രി ഇക്കുറിയും അത് നടത്താൻ സാധ്യതയില്ല.