കേളകം: കനത്ത മഴയിൽ കണ്ണൂർ കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. ഒന്നാം വളവിന് താഴ്ഭാഗത്തായാണ് മണ്ണിടിഞ്ഞത്. മണ്ണും കല്ലും മരവുമുൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.
ഫയർഫോഴ്സും നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചു.