നെടുമ്പാശ്ശേരി: താക്കോലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 42 ലക്ഷത്തിലേറെ രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് പിടിയിലായത്.
നിറം മാറ്റി താക്കോൽ രൂപത്തിലാക്കിയാണ് ഇയാൾ 277 ഗ്രാം സ്വർണം ജീൻസിൽ അതിവിദഗ്ധമായി ഒളിപ്പിച്ചത്. കൂടുതൽ പരിശോധനനടത്തിയപ്പോൾ മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. ഷൂവിനകത്തും ശരീരത്തോട് ചേർത്തുവച്ചുമാണ് സ്വർണം ഒളിപ്പിച്ചത്.