മലപ്പുറം: കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയിലെ പ്രതീക്ഷയായ എയിംസ് കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്.
സ്ഥലമുൾപ്പെടെ അതിനുവേണ്ട എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്തുകൊടുത്തിട്ടുണ്ട്. ഒടുവിൽ, പ്രപ്പോസൽ ധനമന്ത്രാലയത്തിന്റെ കൈവശമാണെന്നാണ് അറിഞ്ഞത്. ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കുള്ള ധന വിഹിതം വർധിപ്പിക്കുമെന്ന് കരുതുന്നതായും വീണാ ജോർജ് മലപ്പുറത്ത് പറഞ്ഞു.