കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് ഭാരവാഹിയും പ്രവർത്തകരുമായിരുന്ന സദാശിവൻ, സാൽമിയ ഏരിയ പ്രവർത്തകൻ താജുദ്ദീന്റെ മകൻ മിസ്ബാഹ് എന്നിവരുടെ നിര്യാണത്തിൽ കെ.ഇ.എ അബ്ബാസിയ ഏരിയ കമ്മിറ്റി അനുശോചിച്ചു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന അനുശോചന യോഗത്തിൽ ഏരിയ ആക്റ്റിങ് പ്രസിഡന്റ് പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. ചീഫ് പാട്രൺ സത്താർ കുന്നിൽ, ആക്റ്റിങ് പ്രസിഡന്റ് സുബൈർ കാടങ്കോട്, ജ.സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, അഡ്വൈസറി അംഗങ്ങളായ സലാം കളനാട്, സുധൻ ആവിക്കര, കേന്ദ്ര ഭരണ സമിതി അംഗങ്ങളായ നാസർ ചുള്ളിക്കര, പ്രശാന്ത് നെല്ലിക്കാട്ട്, മീഡിയ കൺവീനർ റഫീക്ക് ഒളവറ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ സുമേഷ് രാജ്, ഒ.വി. ബാലൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ശ്രീനിവാസൻ സ്വാഗതവും ട്രഷറർ പി.വി. ബാബു നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീധരൻ കടവത്ത്, ചന്ദ്രൻ എന്നിവരും ഏരിയ അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.