പാരിസ്
കുതിരയോട്ടത്തിൽ മൂന്ന് ഒളിമ്പിക് മെഡൽ നേടിയ ബ്രിട്ടീഷ് വനിതാതാരം ഷാർലറ്റ് ദുജാദിന് ആറുമാസത്തെ വിലക്ക്. ഷാർലറ്റ് കുതിരയെ ചാട്ടകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിനുപിന്നാലെ ബ്രിട്ടന്റെ പാരിസ് ഒളിമ്പിക്സ് സംഘത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കുതിരയോട്ടമത്സരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടന എഫ്ഇഐ താരത്തിന് വിലക്കേർപ്പെടുത്തിയത്. മുപ്പത്തൊമ്പതുകാരിയായ ഷാർലറ്റ് ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയിരുന്നു. 2016 റിയോയിൽ വ്യക്തിഗത ഇനത്തിൽ സ്വർണവും ടീം ഇനത്തിൽ വെള്ളിയും കരസ്ഥമാക്കിയതാണ്.