ഭോപാൽ: സംസ്ഥാനത്തെ കാവടി യാത്ര വഴികളിൽ കട ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് സർക്കാർ. ഇത് നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്നും സർക്കാർ നിർദേശിച്ചു. ഹോട്ടൽ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാർ ഉത്തരവ് വിവാദമായിരുന്നു. കട ഉടമകൾ പേരും ഫോൺ നമ്പറുകളും ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്ന് കഴിഞ്ഞയാഴ്ച ഉജ്ജയിൻ മേയർ മുകേഷ് തട് വൽ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിശദീകരണം.