ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷൻ ഷോപ് ആൻഡ് ഡ്രൈവ് വിൻ 25 എം.ജി കാർ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു. സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നാല് എം.ജി കാറുകൾക്കായുള്ള വിജയികളെയാണ് തെരെഞ്ഞെടുത്തു. ഒന്നാം സമ്മാനമായ എം.ജി ആർ.എക്സ് എട്ട് 2024 മോഡൽ കാറിന് വിജയി കിഷ്ണറാം അർഹനായി. രണ്ടാം സമ്മാനമായ എം.ജി 5 – 2024 കാറിന് സിയാദ്. എം, അഗൻ ബഹദൂർ ഘതാനെ, നബിൻ ഷാഹ് എന്നിവർ അർഹരായി. നാലു കാറുകളാണ് ആദ്യ രണ്ടു സ്ഥാനക്കാർക്ക് സമ്മാനമായി നൽകുന്നത്.
ഷോപ് ആൻഡ് ൈഡ്രവ് പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് സെപ്റ്റംബർ എട്ടിന് അൽഖോറിലെ സഫാരി ഔട്ട്ലെറ്റിൽ നടക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽനിന്നും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.