കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വയനാട് സുൽത്താൻബത്തേരി കല്ലൂർ കല്ലുമുക്കിലുണ്ടായ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കല്ലൂർ മാറോട് സ്വദേശി രാജു(52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.45ന് കൃഷിയിടത്തിൽനിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു രാജു വിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.