കൊച്ചി: ചെമ്മീൻ ഇറക്കുമതിക്കു പുറമെ ഇന്ത്യയിൽ നിന്നുള്ള എല്ലാ സമുദ്രോല്പന്നങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്കയുടെ അടുത്ത നീക്കമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി. കടലാമ സംരക്ഷണത്തിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിചെയ്യുന്നതിന കഴിഞ്ഞ അഞ്ചു വർഷമായി അമേരിക്ക നടത്തുന്ന ഉപരോധം തുടരുകയാണ്. ഇത് വിവാദമാവുകയും മത്സ്യത്തൊഴിലാളികൾ ശക്തമായി സമരരംഗത്തുവന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
മത്സ്യമേഖലയുടെ നടുവൊടിക്കുന്ന ഈ നയങ്ങൾക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കുവാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന മൽസ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേരളത്തിൽ നിന്നും ഒരു ഡെലിഗേഷൻ കേന്ദ്രമന്ത്രിമാരെ നേരിൽകണ്ട് നിവേദനം സമർപ്പിക്കും. 24-ന സംസ്ഥാന ഫിഷറി വകുപ്പ്മന്ത്രി വിളിച്ചുചേർക്കുന്ന യോഗത്തിലും ഈ വിഷയങ്ങൾ ഉന്നയിക്കുമെന്നും ചാൾസ് ജോർജ് അറിയിച്ചു.
സമുദ്രത്തിലെ സസ്തനികളെ സംരക്ഷിക്കുന്നതിന് 1972 ൽ നിലവിൽവന്ന മറൈൻമാമൽ പ്രൊട്ടക്ഷൻ ആക്ടിൻ്റെ ഭാഗമായി 2026 ജനുവരി ഒന്ന് മുതലാണ് ഇന്ത്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധത്തിനു മുന്നോടിയായി ഇന്ത്യയിലെ ഡോൾഫിനുകളുടേയും (കടൽപന്നി) തിമിംഗലങ്ങളുടേയും സ്ഥിതിവിവരക്കണക്ക് ശേഖരിക്കാൻ അവർ നിർദേശിച്ചു. നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ എം.പി.ഇ.ഡി.എ.യുടെ ശുപാർശയെത്തുടർന്ന് ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും, കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സർവേ നടപടികൾ ആരംഭിച്ചു.
ഇതിനുപുറമെ ഭക്ഷണത്തിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി മോഡേണൈസേഷൻ (എഫ്.എസ്.എം.എ.) എന്ന നിയമവും 2026 ജനുവരി ഒന്നിന് മുൻപ് നടപ്പാക്കാൻ അവർ ആവശ്യപ്പെട്ടു. അമേ രിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ ഉറവിടം (ട്രേസ ബിലിറ്റി) വ്യക്തമാക്കണമെന്നും നിയമം കർശനമായി വ്യവസ്ഥചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സിഫ്റ്റിൽ വിളിച്ചുചേർത്ത ശില്പശാലയിൽ ഈ വിഷയ ങ്ങൾ ഉന്നയിച്ചു.