ചെന്നൈ: കടകളിൽ തമിഴിൽ നെയിം ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യാപാരികളോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന വ്യാപാരി ക്ഷേമനിധി ബോർഡ് യോഗത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. തമിഴക തെരുവുകളിൽ തമിഴ് ഭാഷ കാണുന്നില്ലെന്ന് ആരും പരാതി പറയരുത്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ കടകളുടെ പാട്ടക്കാലാവധി നീട്ടും.
വ്യാപാരി ക്ഷേമനിധി ബോർഡിൽ 40,000ത്തിലധികം പേർ പുതിയ അംഗങ്ങളായി ചേർന്നു. ലൈസൻസുകൾ മൂന്നു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയാവുമെന്നും സ്റ്റാലിൻ അറിയിച്ചു.