മസ്കത്ത്: മസ്കത്തിലെ വാദികബീർ മസ്ജിദ് പരിസരത്തുണ്ടായ വെടിവെപ്പിൽ നാലുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിന്ത്രണ വിധേയമാണെന്നും അന്വഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചവർ ഏത് രാജ്യക്കാരാണെന്നും വെടിവെപ്പിന്റെ മറ്റ് വിശദാംശങ്ങളും അറിവായിട്ടില്ല. തിങ്കാളാഴ്ച രാത്രി പത്തരയോടെയാണ് ദാരുണമായ സംഭവങ്ങൾ തുടക്കം.
മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുവായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ഈ സമയം എഴുന്നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു.