മസ്കത്ത്: രാജ്യത്തെ ജനസംഖ്യ 52,11,021 ആയതായി ദേശിയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ട്. ജൂലൈ 14വരെയുള്ള കണക്കാണിത്. മൊത്തം ജനസംഖ്യയുടെ 42.38 ശതമാനവും പ്രവാസികളാണ്. ആകെ ജനസംഖ്യയിൽ 29,57,297 ആളുകളാണ് ( 56.75 ശതമാനം) സ്വദേശി പൗരൻമാരുള്ളത്. 22,53,724 പ്രവാസികളാണ് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തിൽ വർധനയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 സെപ്റ്റംബർവരെ മൊത്തം ജനസംഖ്യ 5136,957 ആയിരുന്നു. ഇതിൽ 22, 24,893 പ്രവാസികളായിരുന്നു ഉണ്ടായിരുന്നത്.
2022ന്റെ നാലാം പാദത്തിൽ പ്രവാസി ജനസംഖ്യ രണ്ട് ദശലക്ഷം കടന്ന് കോവിഡ് മഹാമാരിക്ക് മുമ്പുള്ള മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഗവർണറേറ്റായി മസ്കത്ത് തുടരുന്നു. 2023 ഒക്ടോബറിലെ കണക്കനുസരിച്ച്, സുൽത്താനേറ്റിലെ മൊത്തം ജനസംഖ്യയുടെ 1,473,624 പേർ മസ്കത്തിലാണ്. ഒമാനികൾ 38.9 ശതമാനവും പ്രവാസികൾ 61.1 ശതമാനവുമാണ് മസ്കത്തിലുള്ളത്.