മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ലോക്കോമോട്ടിവ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഖാബൂറ വിലായത്തിലാണ് സംഭവമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തെതുടർന്ന് ലോക്കോമോട്ടീവിലും അതിൽ ഘടിപ്പിച്ച ട്രെയിലറിലും തീ പിടിക്കുകയായിരുന്നു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തിയാണ് തീ അണച്ചത്. അതേസമയം, അപകടത്തിൽപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം നിലവിൽ അന്വേഷണത്തിലാണ്.