മനാമ: സാമൂഹിക സേവനരംഗത്ത് സമഗ്ര നേതൃ പരിശീലനം ലക്ഷ്യമാക്കി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച മുഹർറം ക്യാമ്പ് സമാപിച്ചു. ബഹ്റൈനിലെ എട്ട് സെൻട്രലുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്യാമ്പ് ഐ.സി.എഫ് സംഘടന കാര്യ പ്രസിഡന്റ് ഷാനവാസ് മദനിയുടെ അധ്യക്ഷതയിൽ കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അഡ്വ. എം.സി. അബ്ദുൽ കരീം, ഡോ. മുഹമ്മദ് യാസർ, അബൂബക്കർ ലത്വീഫി എന്നിവർ ക്ലാസെടുത്തു. റഫീക്ക് ലത്വീഫി വരവൂർ, നൗഫൽ മയ്യേരി, മമ്മൂട്ടി മുസ്ലിയാർ വയനാട്, ബഷീർ ഹാജി ചേലേമ്പ്ര, അബ്ദുറഹ്മാൻ ചെക്യാട്, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ബാസ് മണ്ണാർക്കാട്, അബ്ദു റഹീം സഖാഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, ശംസുദ്ദീൻ സുഹ് രി, അസ് കർ താനൂർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ക്യാമ്പംഗങ്ങൾക്കായി നടത്തിയ വിജ്ഞാന പരീക്ഷയിൽ മുഹമ്മദ് കുലുക്കല്ലൂർ, സുൽഫിക്കർ അലി, നിസാർ എന്നിവർ വിജയികളായി. ഐ.സി.എഫ് സംഘടനാ സെക്രട്ടറി ശംസുദ്ദീൻ പൂക്കയിൽ സ്വാഗതവും അബ്ദുൽ ഹകീം സഖാഫി കിനാലൂർ നദിയും പറഞ്ഞു.