കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് ദുക്റാന തിരുനാൾ -സഭ ദിനാഘോഷം വിപുലമായി ആഘോഷിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ നോർത്തേൺ അറേബ്യ സീറോ മലബാർ എപ്പിസ്കോപൽ വികാരി ഫാ. ജോണി ലോനിസ് മഴുവൻച്ചേരിയിൽ മുഖ്യാതിഥിയായിരുന്നു.
എസ്.എം.സി.എ പ്രസിഡന്റ് ഡെന്നി കാഞ്ഞൂപറമ്പിൽ അധ്യക്ഷത വഹിച്ചു. സാൽമിയ സെന്റ് തെരേസ ഇടവക അസി. വികാരി ഫാ. ജോൺസൻ നെടുമ്പുറത്ത്, സിറ്റി കത്തീഡ്രൽ അസി. വികാരി ഫാ. സോജൻ പോൾ, അഹമ്മദി ഇടവക അസി. വികാരി ഫാ. ജിജോ തോമസ്, എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് ബോബി കയ്യാലപ്പറമ്പിൽ, വിമൻസ് വിങ് അഡ്ഹോക് കമ്മിറ്റി ട്രഷർ റിൻസി തോമസ്, എസ്.വൈ.എം പ്രസിഡന്റ് ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്റ് ടിയ റോസ് തോമസ് എന്നിവർ ആശംസകളർപ്പിച്ചു.
എസ്.എം.സി.എ കുവൈത്ത് ദുക്റാന തിരുനാൾ -സഭ ദിനാഘോഷ സദസ്സ്
എസ്.എം.സി.എ ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ സ്വാഗതവും ട്രഷർ ഫ്രാൻസിസ് പോൾ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ബിജു എണ്ണബ്രയിൽ, തോമസ് മുണ്ടിയാനിയിൽ, സിജോ മാത്യു, ഫ്രാൻസിസ് പോൾ, ജോബ് ആന്റണി, ജോബി വർഗീസ്, അനിൽ ചേന്നങ്കര, മോനിച്ചൻ ജോസഫ്, ജിജി മാത്യു, ജിസ് ജോസഫ് മാളിയേക്കൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.