കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തിന് ന്യൂനപക്ഷ സമുദായത്തിൻ്റെ പിന്തുണ ലഭിക്കാത്തതാണ് കാരണമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. എല്ലാവർക്കുമൊപ്പമെന്ന ആശയം അനാവശ്യമാണെന്നും പകരം തങ്ങളെ പിന്തുണക്കുന്നവർക്കൊപ്പം നിലനിൽക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
“മുസ്ലിം വിഭാഗക്കാരുമായി ഞാൻ സംസാരിച്ചു. ഞങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നു സബ്കാ സാത് സബ്കാ വികാസ് എന്ന്. എന്നാൽ ഇനി അതുണ്ടാകില്ല. ഞങ്ങൾക്കൊപ്പം ആരുണ്ടോ അവർക്കൊപ്പമേ ഞങ്ങളുമുള്ളൂ,” അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പല പ്രദേശങ്ങളിലും ടിഎംസിയുടെ ജിഹാദി ഗുണ്ടകൾ ഹിന്ദുക്കളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും അധികാരി ആരോപിച്ചു. പശ്ചിമ ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ല. ടി.എം.സിയുടെ ജിഹാദി ഗുണ്ടകൾ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമബംഗാളിൽ 30 ശതമാനം ന്യൂനപക്ഷ വോട്ടർമാരാണുള്ളത്.