അമരാവതി: ആന്ധ്രപ്രദേശിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ കുട്ടികൾ അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നതായി റിപ്പോർട്ട്. വീഡിയോയിൽ കണ്ട ദൃശ്യങ്ങൾ പുനരാവിഷ്കരിക്കുകയായിരുന്നു സംഘമെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് എട്ടു വയസുകാരിയെ ബകൂട്ട ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. സൈക്കിളിൽ കുട്ടിയുടെ മൃതദേഹം കുറച്ചുദൂരം കൊണ്ടുപോയ ശേഷം മറ്റ് രണ്ട് ബന്ധുക്കളുടെ സഹായത്തോടെ കൃഷ്ണ നദിക്കരയിലെത്തിക്കുകയും ദേഹത്ത് കല്ല് കെട്ടിവെച്ച ശേഷം തള്ളിയിടുകയുമായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്ത നിവാരണ സേനാംഗങ്ങൾ ഉൾപ്പെടെ തെരച്ചിൽ നടത്തിയിരുന്നു. കേസിൽ പ്രതികളായ കുട്ടികളെയും ഇവരെ സഹായിച്ച ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.