മനാമ: ബഹ്റൈൻ ഒ.ഐ.സി.സി. ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷിക ദിനചാരണം നടന്നു. ഒ.ഐ.സി.സി നേതാക്കളോടും, പ്രവർത്തകരോടുമൊപ്പം ബഹ്റൈനിലെ സാമൂഹിക – സാംസ്കാരിക നേതാക്കളും, ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സാധാരണക്കാരും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പുഷ്പാർച്ചന, സർവമത പ്രാർഥന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളും നടന്നു. ഉമ്മൻ ചാണ്ടിയുമായി നേരിട്ട് ഉണ്ടായിരുന്ന ബന്ധങ്ങൾ, ഉമ്മൻ ചാണ്ടി മൂലം ലഭിച്ച സഹായങ്ങളും, സൗകര്യങ്ങളും പങ്കെടുത്തവർ അനുസ്മരിച്ചു.
സർവമത പ്രാർഥനക്ക് നവ ഭാരത് ബഹ്റൈൻ ജനറൽ സെക്രട്ടറി കൃഷ്ണൻ ബി. നാരായണൻ, ബഹ്റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി . ഫാ. ജോൺസ് ജോൺസൻ, ഒ.ഐ.സി.സി. വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ,കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമസ്ത പ്രസിഡന്റ് ഫഖ്രുദ്ദീൻ കോയ തങ്ങൾ, സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. സുനിൽ കുര്യൻ, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കയ്പമംഗലം, കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ. പി. വി. ചെറിയാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഫാ. ബിജിൻ തങ്കച്ചൻ, മുതിർന്ന ഒ.ഐ.സി.സി അംഗം സി.പി. വർഗീസ്.
ഗുരുദേവ സോഷ്യൽ സൊസൈറ്റി ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര, വടകര സൗഹൃദ വേദി പ്രസിഡന്റ് ആർ. പവിത്രൻ, സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, രാജീവ് വെള്ളിക്കോത്ത്, മജീദ് തണൽ, ഇ.വി. രാജീവൻ, അമൽദേവ്.
ഹരീഷ് പി.കെ, രാമത്ത് ഹരിദാസ്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം. എസ്, ഷമീം കെ.സി., ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, വനിത വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒ.ഐ.സി.സി നേതാക്കളായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്.
ചന്ദ്രൻ വളയം, ഷിബു ബഷീർ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി ട്രഷറർ കെ.പി. മുസ്തഫ, സാമൂഹിക പ്രവർത്തകരായ, പി.കെ. രാജു ഡിപ്ലോമാറ്റ്, ജ്യോതി മേനോൻ, ബിനു രാജ്, ജ്യോതിഷ് പണിക്കർ, ജലീൽ അബ്ദുള്ള, മനോജ് ചണ്ണപ്പേട്ട എന്നിവർ പങ്കെടുത്തു.
ഒ.ഐ.സി.സി നേതാക്കളായ ലത്തീഫ് ആയംചേരി, അഡ്വ. ഷാജി സാമുവൽ, ജവാദ് വക്കം, ഇബ്രാഹിം അദ്ഹം, രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, ജോയ് ചുനക്കര, വർഗീസ് മോഡയിൽ, സിബി ചെമ്പന്നൂർ, ജോൺസൻ കല്ലുവിളയിൽ,ബിജു മത്തായി, സന്തോഷ് നായർ, ഷാജി പൊഴിയൂർ, ജോജി ജോസഫ് കൊട്ടിയം, ബൈജു ചെന്നിത്തല, ജോൺസൻ ടി. തോമസ്, ബിനു പാലത്തിങ്കൽ, അൻസൽ കൊച്ചൂടി, നിജിൽ രമേശ്, സുരേഷ് പുണ്ടൂർ, മുനീർ. യു എന്നിവർ നേതൃത്വം നൽകി.