ശൂരനാട്: ശൂരനാട് വടക്ക് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം നടന്നു. ആനയടി ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ കെ പി റഷീദ് അധ്യക്ഷത വഹിച്ചു. രാവിലെ ആരംഭിച്ച സർവ്വമത പ്രാർത്ഥന വൈകുന്നേരം വരെ നീണ്ടുനിന്നു. സമാപന സമ്മേളനം ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ കൺവീനർ ശൂരനാട് സുവർണൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ വേദിയിൽ ആദരിച്ചു. കെപിസിസി അംഗം എംവി ശശികുമാരൻ നായർ, ഡിസിസി വൈസ് പ്രസിഡന്റ് കെ കൃഷ്ണൻകുട്ടി നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വൈ ഷാജഹാൻ, കാരയ്ക്കാട്ട് അനിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്, അരിത ബാബു, നേതാക്കളായ കറ്റാനം ഷാജി, പി കെ രവി, മഠത്തിൽ രഘു, വി വിജയലക്ഷ്മി, ദിലീപ്, അഞ്ജലിനാഥ്, രതീഷ് കുറ്റിയിൽ, അശോകൻ കോഴിശ്ശേരിവിള, വൈ ഗ്രിഗറി, നാസർ മൂലത്തറ, സജീന്ദ്രൻ, കെ ആർ വേലായുധൻ പിള്ള, അഡ്വ. സുധി കുമാർ തുടങ്ങിയവർ അനുസ്മരണ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു