മനാമ: ഇസ ടൗണിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണച്ചു. മുൻകരുതലെന്ന നിലയിൽ താമസക്കാരെ ഒഴിപ്പിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.