മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനുള്ള എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കും. എംബസി അങ്കണത്തില്‍ നാല് മണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും.
സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് 98282270 എന്ന നമ്പറിൽ വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്കാമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.