ഇടുക്കി: മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി കാൽ വഴുതി വീണാണ് അപകടമുണ്ടായത്.
കനത്ത മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞിരുന്നില്ല. പറമ്പിൽ നിന്ന് കേട്ട ശബ്ദം എന്താണെന്ന് അറിയാനാണ് സനീഷ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്.
ഏറെ കഴിഞ്ഞ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് പരിക്കേറ്റിട്ടുണ്ട്.