അടിമാലി: രാത്രിയിൽ വീട്ടിലേക്ക് പോകവെ യുവാവ് പുഴയിൽ വീണ് മരിച്ചു. മാങ്കുളം താളുംകണ്ടം പുതുക്കുടി ആദിവാസി കോളനിയിലെ സനീഷ് (23) ആണ് മരിച്ചത്.
താളുംകണ്ടം കുടിയിൽ നിന്നും യുവാവ് താമസസ്ഥലമായ പുതുക്കുടിയിലേക്ക് പോകുന്നതിനിടെ കാൽ തെറ്റി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ടെത്തിയവർ നടത്തിയ തിരച്ചിലിൽ സനീഷിനെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു. മൂന്നാർ പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.