കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേരള ഇസ്ലാഹി സെന്റർ അംഗവും സാൽമിയ ഇസ്ലാഹി മദ്റസ പി.ടി.എ മുൻ പ്രസിഡന്റുമായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഹാരിസിന് സെന്റർ സാൽമിയ യൂനിറ്റ് യാത്രയയപ്പ് നൽകി.
ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫയർ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, യൂനിറ്റ് ജനറൽ സെക്രട്ടറി ആഷിഖ് ചാലക്കുടി എന്നിവർ മെമന്റോ കൈമാറി.
യൂനിറ്റ് പ്രവർത്തകരായ മുഹമ്മദ് ശരീഫ്, മെഹബൂബ് കാപ്പാട്, സാലിഹ് മുണ്ടക്കൽ, ഹസൻ കോയ കോഴിക്കോട്, ഷിയാസ് മൂവാറ്റുപുഴ എന്നിവർ സംബന്ധിച്ചു.