പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പൊലീസ്, അരുണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയാണ് . പ്രതി അനുഷ ആശുപത്രി മുറിയിൽ എത്തിയതുമായി ബന്ധപ്പെട്ടു കൂടുതൽ ചോദ്യം ചെയ്യാനാണ് അരുണിനെ പൊലീസ് വിളിപ്പിച്ചത്
അതിനിടയിൽ അനുഷ ചെയ്ത ഒരു പ്രവർത്തി പോലീസിനെ കുഴപ്പിച്ചിരിക്കുകയാണ് മൊബൈൽ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമാണെന്ന് പൊലീസ് വ്യക്തമാക്കി. ചാറ്റുകൾ തിരിച്ചെടുത്ത് കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിയുടെ ഫോണ്‍ വിവരങ്ങൾ പൊലീസ് ആദ്യം പരിശോധിച്ചു . എങ്ങനെയാണ് പ്രതി ആശുപത്രിയില്‍ എത്തിയത് എന്ന് പൊലീസ് പരിശോധിക്കുകയും ചെയ്തു . പ്രസവിച്ച് കിടന്ന യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചാണ് ആശുപത്രിയില്‍ എത്തിയത് എന്ന് പ്രതി സമ്മതിച്ചു . എന്നാൽ അത് കൊല്ലാൻ വേണ്ടിയായിരുന്നെന്ന് അരുണിന് അറിയാമായിരുന്നോയെന്നാണ് പരിശോധിക്കുന്നത്.
സംഭവ സമയത്ത് ഇയാൾ ആശുപത്രിയിലുണ്ടായിരുന്നില്ല. അരുൺ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ഇതേ തുടര്‍ന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി ആക്രമിക്കപ്പെട്ട യുവതിയുടെ കുടുംബത്തിന് അനുഷയുടെ പരാതിയില്ലെന്നും സംശയം നീക്കാന്‍ വേണ്ടി മാത്രമാണ് വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.