ന്യൂഡൽഹി: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾളെ കണ്ടത്താൻ അതിശക്തമായ നീക്കങ്ങൾക്ക് പോപ്പുലർ ഫ്രണ്ട്. 35 നേതാക്കളുടെ പട്ടികയിൽ 21 പേർ മലയാളികളാണ്. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവരും പട്ടികയിലുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ തുടർച്ചയാണ് നടപടികൾ. ജിഹാദിനായി അടുത്ത കാലത്ത് രാജ്യം വിട്ട പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പട്ടികയാണ് തയ്യാറാക്കിയതെന്നും സൂചനയുണ്ട്.
കേരളത്തിലെ 4 ജില്ലകളിൽനിന്നുള്ള ഇവരിൽ 2 പേർ വനിതകളാണ്. കണ്ണൂരിൽനിന്നു 16 പേരും പാലക്കാടുനിന്നു 3 പേരും കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്ന് ഓരോരുത്തരുമാണ് പട്ടികയിലുള്ളത്. പേരും പാസ്പോർട്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. മസ്കറ്റ്, സൗദി അറേബ്യ, യുഎഇ, മലേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു ഇവർ രക്ഷപ്പെട്ടതായി സൂചനയുണ്ട്. ചിലർ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ടവരാണെന്നും വിലയിരുത്തലുണ്ട്.
2022 സെപ്റ്റംബർ 28നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്ഐയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. പിന്നാലെ എൻഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുകയും നേതാക്കളെ പിടികൂടുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും രാജ്യത്തെ ക്രമസമാധാനത്തിന് പാർട്ടി ഉയർത്തുന്ന ഭീഷണിയെത്തുടർന്നുമാണ് നിരോധനം ഏർപ്പെടുത്തിയത്. യുഎപിഎയുടെ സെക്ഷൻ 3 പ്രകാരമാണ് നിരോധനം നടപ്പാക്കിയത്. ഈ കാലയളവിൽ, നിരോധിത ഓർഗനൈസേഷനുകളുമായി ഏതെങ്കിലും തരത്തിലുള്ള സഹവാസം ക്രിമിനൽ കുറ്റമായി കണക്കാക്കും.
നിരോധനത്തെ തുടർന്ന്, പിഎഫ്ഐയുടെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ അടച്ചുപൂട്ടാനും സീൽ ചെയ്യാനും കേരള സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു. കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണ് പിഎഫ്ഐയുടെ അഫിലിയേറ്റഡ് സംഘടനകൾ.
എൻഐഎ. പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന 35 പേരാണ് അടുത്ത കാലത്തായി ജിഹാദിനായി രാജ്യം വിട്ടത്. ഇതിൽ 20 പേരും കേരളത്തിൽ നിന്നാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരമെന്ന തരത്തിലും റിപ്പോർട്ടുണ്ട്. പുറപ്പെട്ടുപോയതിൽ 12 പേർ സുരക്ഷാസേനയുടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതായി എൻഐഎ വ്യക്തമാക്കുന്നു. കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി, കണ്ണൂർ സ്വദേശികളായ മുഹമ്മദ്ഷാജി, ഷമീർ ടി.വി, സൽമാനുൾ ഫാരിസ്, അബ്ദുൾ മനാഫ്, സഫാൻ, ഷഹ്നാദ്, തസ്ലീം, അബ്ദുൾ കയൂം, അൻവർ, സജാദ്, നിസാമുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടുന്നതിന് ആവശ്യമായ വിവരം കൈമാറുന്നവർക്ക് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുന്നു. സംഘടനയെ നിരോധിച്ചതിന് ശേഷം പിടികൂടാനാകാത്ത പ്രവർത്തകരെ കണ്ടെത്താനായി പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിൽ എൻഐഎ പോസ്റ്റർ പതിച്ചിരുന്നു. പ്രവർത്തകരുടെ വിവരങ്ങളും ഇനാം തുകയും അടങ്ങുന്നതായിരുന്നു പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം വരെ ഇനാമായി ലഭിക്കുമെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.