2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്

-

കൊച്ചി >>2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മഹാകവി ജി.ശങ്കരക്കുറുപ്പിന്‍റെ 44-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് അവാര്‍ഡ് സമര്‍പ്പിക്കും. ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്കാരം സമ്മാനിക്കുക.

ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 1968ല്‍ ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠ പുരസ്‌കാര തുകയുടെ ഒരു ഭാഗം ഉപയോഗിച്ച്‌ രൂപവല്‍ക്കരിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →