കൊച്ചി: നടൻ മോഹൻലാലിന്റെ പുതിയ വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇന്ത്യയിലെ ഏറ്റവും പുതിയ ടൊയോട്ടയുടെ വാഹനമാണ് താരം സ്വന്തമാക്കിയത്. ടൊയോട്ട നിരയിലെ ഏറ്റവും വലിയ എംപിവി വെല്ഫയറാണിത്. ആഡംബര സൗകര്യങ്ങളുമായി വെല്‍ഫയര്‍ ഫെബ്രുവരി 26നാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നാണ് വാഹനം എടുത്തത്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്.
ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്ട്ടിഫിക്കേഷന് വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയോളം വരും വാഹനത്തിന്റെ ഓണ്‍റോഡ് വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേരാണ് നിലവില്‍ കേരളത്തിൽ ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.
യാത്രാസുഖത്തിന് മുന്‍തൂക്കം നല്കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്ടെയ്ന്മെന്റ് സിസ്റ്റം. മാത്രമല്ല ജെബിഎല്ലിന്റെ 17 സ്പീക്കറുകളും ഇതിനുള്ളിലുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക: