ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കൂട്ടി.പെട്രോളിന്റെയും ഡീസലിന്റെയും എക്സ്സൈസ് നികുതിയാണ് കൂട്ടിയത്. ലിറ്ററിന് 3 രൂപ വച്ചാണ് കൂട്ടിയത്.ഇത് സംബന്ധിച്ചു കേന്ദ്രസർക്കാർ വിജ്ഞ്ജാപനം ഇറക്കി.
അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയിരിക്കുന്നത്.
പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്.
അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴുള്ള നികുതി നഷ്ടം കുറക്കുന്നതിനാണ് ഇന്ധനനികുതി കൂട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം. അതേസമയം, രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ആഗോള വിപണിയില്‍ വില കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.