ഉള്ളില്‍ കാടും തടാകവും ഒളിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ഗുഹ. വിയറ്റ്നാമിലെ കാടിന് നടുവിലാണ് ഹാങ് സണ്‍ ദൂങ് എന്ന ഗുഹ സ്ഥിതി ചെയ്യുന്നത്. 2009ലാണ് ഗുഹ കണ്ടെത്തുന്നത്. 200 മീറ്റര്‍ ഉയരവും 175 മീറ്റര്‍ വീതിയുമാണ് ഗുഹയ്ക്കുള്ളത്. ചിലയിടങ്ങളില്‍ 503 മീറ്റര്‍ വരെ ഉയരമുണ്ട്. 9.4 കിലോമീറ്റര്‍ നീളത്തിലാണ് ഈ ഗുഹ വ്യാപിച്ച് കിടക്കുന്നത്.
മനോഹരമായ തടാകങ്ങളും 50 മീറ്റര്‍ ഉയരത്തിലുള്ള ഒട്ടേറെ മരങ്ങളും സൂര്യപ്രകാശത്തിന്റെ കണികകള്‍ പതിക്കുന്ന ഇടങ്ങളും ഗുഹയിലുണ്ട്. ഗുഹയുടെ പ്രത്യേകത അനുസരിച്ചാണ് ഇതിനുള്ളില്‍ മേഘങ്ങള്‍ രൂപപ്പെടുന്നത്. ഭംഗിയാണെങ്കിലും ചില സമയം ഈ മേഘങ്ങള്‍ ഗുഹാകാഴ്ചകള്ക്ക് തടസം സൃഷ്ടിക്കാറുണ്ട്.
വന്നെത്താനുള്ള പ്രയാസമാണ് ഈ സ്ഥലം 2009 വരെ അജ്ഞാതമായി കിടന്നതിന് കാരണം. ഇന്നുവരെ മനുഷ്യ സാന്നിധ്യമുണ്ടായിട്ടില്ലെന്നും ഉറപ്പാണ്. ഗുഹ സന്ദര്‍ശിക്കാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആളുകള്‍ക്ക് അനുവാദമുണ്ട്.ആയിരം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം.