ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് വാഹനം. ഐ ക്യൂബ് എന്ന നാമത്തോടെയാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചത്.
പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.2 സെക്കന്‍ഡുകള്‍ മാത്രം മതി ഐ ക്യൂബിന്. 4.4 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിന് ഹൃദയം നല്‍കിയത്. സ്കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.
എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്ബുകള്‍, തിളങ്ങുന്ന ലോഗോ തുടങ്ങിയവയാണ് സ്കൂട്ടറില്‍ നല്കിയ സവിശേതകള്‍.
ഈ സ്കൂട്ടറിന് നല്കിയ എക്സ്ഷോറൂം വില 1.15 ലക്ഷം രൂപയാണ്.