യൂറോപ്യൻ രാജ്യങ്ങളിലൂടെ യാത്ര നടത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അവിടേയ്ക്ക് യാത്ര നടത്തണമെങ്കിൽ ഷെൻഗൻ വിസ അനിവാര്യമാണ്. വിസ ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇഷ്ടപ്പെട്ട യാത്രകൾ ഒരൽപ്പം വിഷമത്തോടെ മാറ്റിവെയ്ക്കും. എന്നാൽ ഇനി ആ വിഷമം മാറ്റിവച്ച് നേരെ സെർബിയയ്ക്ക് വിട്ടോ. എന്താണെന്നല്ലേ
ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യമാണ് സെര്‍ബിയ. ഹോട്ടല്‍ ബുക്കിംഗും ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രം മതി അങ്ങോട്ടുള്ള യാത്രയ്ക്ക്. ചെറിയ നിരക്കുകളില്‍ അങ്ങോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
യൂറോപ്പിലെയ്ക്കൊരു യാത്ര എന്ന സ്വപ്നം ഈ മാറ്റി വയ്ക്കണ്ട, കാഴ്ചകളുടെ പൂക്കൂട നിറച്ച് സെർബിയ എന്ന യൂറോപ്യൻ നാട് തലയുയർത്തി നിൽപ്പുണ്ട്. നൂലാമാലകളെയും വിസ ബുദ്ധിമുട്ടുക്കളേയും പേടിക്കാതെ യാത്രയ്ക്ക് ഒരുങ്ങിക്കോ.